ബീജീംഗിലെ മാർക്കറ്റിൽ ആറ് പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു

Beijing Shuts Several Markets After Coronavirus Detected On Salmon Chopping Board

ബീജിംഗിലെ ഷിൻഫാഡി പച്ചക്കറി മാംസ മാർക്കറ്റിൽ ജോലി ചെയ്യുന്നവർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. മാർക്കറ്റുമായി ബന്ധപെട്ട ആറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാർക്കറ്റ് സന്ദർശനം നടത്തിയ ആയിരക്കണക്കിന് ആളുകളെയും സമീപത്തെ താമസക്കാരെയും ന്യൂക്ലിക് ആസിഡ് പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

ഇറക്കുമതി ചെയ്ത സാലമൺ മത്സ്യം മുറിക്കാനുപയോഗിച്ച ചോപ്പിംഗ് ബോർബിൽ നിന്നാണ് കൊവിഡ് പടർന്നത്. രോഗം കണ്ടെത്തിയതിനെ തുടർന്ന് മാർക്കറ്റ് അടച്ചു പൂട്ടുകയും 11 റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിൽ ലോക്ക്ഡൌൺ ഏർപെടുത്തുകയും ചെയ്തു. മാർക്കറ്റിന് അകത്തേക്കുള്ള ഗതാഗതവും പ്രവേശനത്തിനും പാർക്കിഗിനും നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. 112 ഹെക്ടറിൽ പരന്നു കിടക്കുന്ന മാർക്കറ്റിൽ 1500 മാനേജ്മെൻ്റ് ജീവനക്കാരും 4000 ത്തോളം കച്ചവട സ്ഥാപനങ്ങളുമാണുള്ളത്.

Content Highlights; Beijing Shuts Several Markets After Coronavirus Detected On Salmon Chopping Board