കുടുംബത്തിന് കൊവിഡ് പകരുമോ എന്ന ഭയം; കൊവിഡ് നെഗറ്റീവായ ഐആർഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

IRS officer commits suicide over the fear of spreading Covid-19 to family

കുടുംബത്തിന് കൊവിഡ് പകരുമെന്ന ഭയത്തെ തുടർന്ന് കൊവിഡ് നെഗറ്റീവ് ആയ ഐആർഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. 56 കാരനായ ശിവരാജ് സിംഗിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിൻ്റെ കാറിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യകുറിപ്പിൽ തൻ്റെ കുടുംബത്തിന് കൊവിഡ് 19 പകരുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും അവർ കഷ്ടപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നുണ്ട്. 

ഒരാഴ്ച മുമ്പ് കൊവിഡ് പരിശോധയ്ക്ക് വിധേയനായ ഉദ്യോഗസ്ഥന് വെെറസ് ബാധയില്ലെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് വന്നിരുന്നു. എന്നാൽ തനിക്ക് രോഗമുണ്ടെന്നും മറ്റുള്ളവർക്ക് പകരുമെന്നും ഇദ്ദേഹം ഭയപ്പെട്ടിരുന്നു. ഡൽഹിയിലും മറ്റും രോഗവ്യാപനം വർധിയ്ക്കുന്നതിലും ആശങ്ക ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 2006 ലെ ഐആർഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം നിലവിൽ ആദായ നികുതി വകുപ്പിലെ അഡീഷണൽ കമ്മീഷണറാണ്. 

content highlights: IRS officer commits suicide over the fear of spreading Covid-19 to family