കൊവിഡ് സുരക്ഷ ഉപകരണങ്ങൾ നൽകുന്നില്ലെന്ന് ആരോപിച്ച് ഡൽഹി ആശുപത്രിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് നഴ്സുമാരുടെ പ്രതിഷേധം

nurses protest at delhi hospital

കൊവിഡ് സുരക്ഷ ഉപകരണങ്ങൾ നൽകുന്നില്ലെന്ന് ആരേപിച്ച് ഡ്യൂട്ടി ബഹിഷ്കരണവുമായി നഴ്സുമാരുടെ പ്രതിഷേധം. ഡൽഹിയിലെ പ്രെമിസ് ആശുപത്രിയിലാണ് പ്രതിഷേധം. നൂറിലധികം മലയാളി നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൊവിഡ് വാർഡിൽ ജേലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷ ഉപകരണങ്ങൾ നൽകുന്നില്ല എന്നതാണ് പ്രധാനമായും നഴ്സുമാരുടെ പരാതി.

കൊവിഡ് വാർഡിൽ നഴ്സുമാർക്കും രേഗികൾക്കും ഒരേ ശുചിമുറിയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളവും വെട്ടിക്കുറക്കുകയും ചെയ്തു. അതേ സമയം കൊവിഡ് പ്രതിരോധം ശക്തിപെടുത്തുന്നതിൻ്റെ ഭാഗമായി ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനിച്ചു. ന്യൂ ഫ്രണ്ട്സ് കോളനിയിലെ ഹോട്ടൽ സൂര്യയാണ് കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനിച്ചത്. ഹോളി ഫാമിലി ആശുപത്രിയോട് ചേർന്നായിരിക്കും ഈ ചികിത്സാ കേന്ദ്രം പ്രവർത്തിക്കുക.

Content Highlights; nurses protest at delhi hospital