രാജ്യത്തെ ഗ്രാമങ്ങൾ കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി

modi congratulates indian villages for fighting covid

രാജ്യത്തെ ഗ്രാമങ്ങൾ നഗരങ്ങളേക്കാൾ ശക്തമായ പോരാട്ടമാണ് കൊവിഡിനെതിരെ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നവെന്നും അദ്ധേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെക്കാൾ ഉയർന്ന ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടു തന്നെ കൊവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കാൻ നമുക്ക് കഴിഞ്ഞുവെന്നും, കൊവിഡിനെ തുടർന്ന് ജോലി നഷ്ടപെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ ലഭ്യമാക്കുമെന്നും മോദി വ്യക്തമാക്കി.

ഗ്രാമ മേഖലകളിൽ ഇൻ്റർനെറ്റ് സേവനം അനിവാര്യമാണെന്നും അതുകൊണ്ടു തന്നെ ഗ്രാമങ്ങളിൽ കൂടുതൽ ഇൻ്റർനെറ്റ് സേവനം എത്തുക്കുമെന്നും, ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഊന്നൽ നൽകുമെന്നും മോദി പറഞ്ഞു. ബിഹാറിലെ തെരഞ്ഞെടുക്കപെട്ട പഞ്ചായത്ത് അധികൃതരോടും മടങ്ങിയെത്തിയ തൊഴിലാളികളെോടും അദ്ധേഹം സംസാരിച്ചു. കൂടാതെ ഗുഡ്ഗാവിലെയും രാജസ്ഥാനിലെയും അജ്മീറിലെയും തൊഴിലാളികളുമായും അദ്ധേഹം സംസാരിച്ചു. ഗരീബ് കല്യാൺ റോസ്ഗാർ യോജന പദ്ധതി ഉദ്ഘാടനവുമായി ബന്ധപെട്ടായിരുന്നു പ്രധാന മന്ത്രി സംസാരിച്ചത്.

Content Highlights; modi congratulates indian villages for fighting covid