ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തി. ചൈന വിശ്വസിക്കാൻ കൊള്ളാത്ത നാടാണെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചത്. എന്നാൽ ഗാൽവൻ താഴ്വരയിൽ അവകാശ വാദം ആവർത്തിച്ചു കൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഗാൽവാൻ താഴ്വരയിൽ നിന്ന് പൂർണ്ണമായും ചൈന പിൻവാങ്ങിയിട്ടില്ല എന്ന സൂചനകൾക്കിടെയാണ് ഇന്ത്യൻ മണ്ണിനു മേൽ അവകാശ വാദം കടുപ്പിച്ച് കൊണ്ട് ചൈന വീണ്ടും രംഗത്തെത്തിയത്.
ഇന്ത്യൻ ഭൂമി ആരും കയ്യേറുകയോ പോസ്റ്ററുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാന മന്ത്രി നരെന്ദ്ര മോദി വ്യാകതമാക്കിയതിനു പിനാനാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പുതിയ പ്രസ്താവന. ഗാൽവാൻ താഴ്വരയിൽ ചൈനയുടെ നിയന്ത്രണത്തിൽ കീഴിൽ ഉള്ളതും വർഷങ്ങളായി പട്രോളിങ് നടത്തി വരുന്നതുമായ ഭൂമി കയ്യേറിയാണ് ഇന്ത്യ റോഡുകളും പാലങ്ങളും നിർമ്മിച്ചതെന്ന ചൈന കുറ്റപ്പെടുത്തി. ജൂൺ ആറിന് നടന്ന് ചർച്ചയിൽ ചൈനയുടെ കയ്യിലുള്ള ഭൂപ്രദേശങ്ങളിലേക്ക് കടക്കില്ലെന്ന് ഇന്ത്യ നൽകിയ ഉറപ്പ് ഇന്ത്യൻ സൈനികർ ജൂൺ 15 ന് ലംഘിക്കുകയായിരുന്നവെന്നും ചൈന ആരോപിച്ചു.
ഇതിനിടെയാണ് ചൈനയെ കുറ്റപെടുത്തി അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയത്.നാറ്റോ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ മറികടന്ന് കൊണ്ട് സ്വന്തമായി ഒരു ലോകക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു തെമ്മാടി രാജ്യമാണ് ചൈനയെന്നും ഇന്ത്യൻ അതിർത്തിയിലെ പ്രശ്നങ്ങളെല്ലാം ചൈന ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും പോംപിയോ കുറ്റപെടുത്തി.
Content Highlights; US Secretary of State Mike Pompeo openly criticizes ‘rogue actor’ China for clashes with India