കോട്ടയത്ത് പള്ളിമുറ്റത്തെ കിണറ്റിൽ വെെദികൻ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

Kottayam Punnathura St. Thomas Church vicar found dead in well

കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെൻ്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിലിൻ്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ കണ്ടെത്തി. ഇന്നലെ വെെകിട്ടോടെയാണ് വെെദികനെ കാണാതാവുന്നത്. പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് പള്ളി വികാരിയെ കണ്ടവരുണ്ട്.

സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. പളളിവികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലായിരുന്നു. 

പള്ളിയിൽ അടുത്തിടെ തീപിടുത്തമുണ്ടായി ചില രേഖകൾ കത്തിനശിച്ചിരുന്നു. ഇതേ തുടർന്ന് വെെദികൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പറയുന്നുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയിൽ ആറ് മാസം മുമ്പാണ് ഫാദർ ജോർജ് എട്ടുപറയൽ ചുമതലയേൽക്കുന്നത്. 

content highlights: Kottayam Punnathura St. Thomas Church vicar found dead in well