ഇന്ത്യയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തി. ഇരുരാജ്യങ്ങളുമായുള്ള വ്യോമഗതാഗതത്തിൽ ഇന്ത്യ വിവേചനപരമായ നടപടികൾ കെെക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസിൻ്റെ നടപടി. 30 ദിവസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതോടെ വന്ദേ ഭരത് മിഷൻ വഴി സർവീസ് നടത്തുന്ന വിമാനങ്ങൾക്കും നിരോധനം ബാധിക്കും.
യുഎസ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് പറക്കാനുള്ള അനുമതി നിലവിൽ നിഷേധിച്ചിരിക്കുകയാണ്. ഇത് യുഎസ് വിമാനക്കമ്പനികൾക്ക് നഷ്ടമുണ്ടാക്കുന്നുവെന്ന് ട്രാൻസ്പോർട്ടേഷൻ വിഭാഗം വ്യക്തമാക്കിയിരുന്നു. നിലവിൽ യുഎസിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് നടത്തിയിരുന്നതിനേക്കാൾ കൂടുതൽ സർവീസുകൾ ഇപ്പോൾ നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ വിമാന ടിക്കറ്റുകൾ വിറ്റ് പണമാക്കുന്നുവെന്നും ട്രാൻസ്പോർട്ടേഷൻ വിഭാഗം ആരോപിക്കുന്നു.
യുഎസ് വിമാനങ്ങൾക്ക് ഇന്ത്യയിലെ വിലക്ക് മാറ്റിയാൽ ഈ നിരോധനം നീക്കുന്നത് പരിഗണിക്കാമെന്നും സിഒടി അറിയിച്ചു. ചൈനയ്ക്കെതിരെയും ഡിഒടി ഈ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നിട് ചെെന ആഴ്ചയിൽ യുഎസിൻ്റെ നാല് വിമാനങ്ങൾക്ക് ചെെനയിലേക്ക് സർവീസ് നടത്താൻ അനുവാദം നൽകിയതിന് പിന്നാലെയാണ് യുഎസ് നിരോധനം പിൻവലിച്ചത്.
content highlights: the US Restricts Special Flights From India, Alleges “Unfair Practices”