ചന്ദ്രനിൽ ശുചിമുറി നിർമ്മിക്കുന്നവർക്കായി 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് നാസ

NASA will pay you a whopping $20,000 to design a toilet for moon

ചന്ദ്രനിൽ മനുഷ്യർക്ക് ഉപയോഗിക്കാവുന്ന ശുചിമുറി നിർമ്മിക്കുന്നവർക്ക് 20000 ഡോളർ സമ്മാനം പ്രഖ്യാപിച്ച് നാസ (15 ലക്ഷം). അമേരിക്കയുടെ ഭാവിയിലെ ചാന്ദ്ര ദൌത്യ യാത്രയിലെ സഞ്ചാരികൾക്ക് വേണ്ടിയാണ് ശുചിമുറി. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 ഡോളറും(7.56 ലക്ഷം രൂപ) 5,000 ഡോളറും(3.78 ലക്ഷം രൂപ) സമ്മാന തുകയായി ലഭിക്കുന്നത്. 2024 ന് നാസയുടെ ആർട്ടിമിസ്റ്റ് ചാന്ദ്ര ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. ആദ്യത്തെ വനിതയും പുരുഷനുമടങ്ങുന്ന സംഘമാണ് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കേത്തുന്നത്.

നിലവിൽ ബഹിരാകാശ സഞ്ചാരികൾക്കായുള്ള ശുചിമുറി ഗുരുത്വമില്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതാണ്. ഭൂമിയെ അപേക്ഷിച്ച് നോക്കുമ്പോൾ ആറിലൊന്ന് മാത്രം ഗുരുത്വമുള്ള ചന്ദ്രന് യോജിച്ച ശുചിമുറി നിര്‍മ്മിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയിൽ പങ്കെടുക്കുന്ന 18 വയസിന് താഴെയുള്ള കുട്ടികൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നാസ പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രനിലെ ശുചിമുറിക്ക് വേണ്ട നിബന്ധനകളും നാസ പുറത്തുവിട്ടിട്ടുണ്ട്.

ശുചിമുറിക്ക് 4.2 ക്യുബിക് അടിയില്‍ കൂടുതല്‍ വലിപ്പം പാടില്ല. കൂടാതെ ഉപയോഗിക്കുമ്പോള്‍ 60 ഡെസിബെലില്‍ കുറവ് ശബ്ദം മാത്രമേ പുറത്തുവരാന്‍ പാടൂ. ഒരു ലിറ്റര്‍ മൂത്രവും 500 ഗ്രാം മലവും ഒരേസമയം ഉള്‍ക്കൊള്ളാനാകണം. ഏതെങ്കിലും സഞ്ചാരിക്ക് വയറിളക്കം വരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നാസയുടെ ഈ നിബന്ധന. യാത്രികരില്‍ ഒരു സ്ത്രീയും ഉള്ളതിനാല്‍ 114 ഗ്രാം വരെ മാസമുറയെ തുടര്‍ന്നുള്ള രക്തം അടക്കമുള്ള അവശിഷ്ടങ്ങള്‍ വഹിക്കാനും സംസ്‌കരിക്കാനും ഇവക്ക് സാധിക്കണം. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അഞ്ച് മിനുറ്റിനുള്ളില്‍ അടുത്ത ഉപയോഗത്തിന് സാധിക്കണം. ഇതിനകം അവശിഷ്ടങ്ങള്‍ ശേഖരിക്കാനും സംസ്‌കരിച്ച് പുറംതള്ളാനും സാധിക്കണം. തുടങ്ങിയവയാണ് നാസ പുറത്ത് വിട്ടിരിക്കുന്ന നിബന്ധനകൾ.

Content Highlights; NASA will pay you a whopping $20,000 to design a toilet for moon