മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും, ഉറവിടമറിയാത്ത കേസുകൾ ദിനം പ്രതി കൂടുന്നതും കണക്കിലെടുത്താണ് ട്രിപ്പിൾ ലോക്ക്ഡൌൺ ഏർപെടുത്താൻ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 ന് അര്‍ധരാത്രി വരെയാണ് ട്രിപ്പള്‍ ലോക്ഡൌണ്. മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ ഏർപെടുത്തുകയാണെന്ന് മന്ത്രി കെടി ജലീൽ വാർത്താ സമ്മേളത്തിൽ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് തീരുമാനം വരുന്നത്.
പൊന്നാനി താലൂക്ക് ഉൾപെടെ 9 പഞ്ചായത്തുകൾ കണ്ടെൻ്റ്മെൻ്റ് സോണാക്കാനാണ് ശുപാർശ. ജില്ലാ ഭരണ കൂടമാണ് ശുപാർശ നൽകിയത്. താലൂക്കിലെ 1500 പേർക്ക് കൊവിഡ് പരിശോധന നടത്തും. ആഴസ്യമെങ്കിൽ പരിശോധന വ്യാപിപ്പിക്കുമെന്നും മന്ത്രി കെ ടി ജലീൽ അറിയിച്ചു. പരിശോധനക്ക് സ്വകാര്യ ആശുപത്രികളുടെ സഹായം തേടാനാണ് തീരുമാനം. സമൂഹ വ്യാപനം അറിയുന്നതിനായി നടത്തിയ സെൻ്റിലെൻ്റൽ സർവൈലൻസ് പരിശോധനയിലാണ് മലപ്പുറം എടപ്പാളിൽ മൂന്ന് നേഴ്സുമാർക്കും രണ്ട് ഡോക്ടർമാർക്കും കൊവിഡ് സ്ഥരീകരിച്ചത്.
ആശുപത്രിയിലെ രോഗികളടക്കം നിരവധി ആളുകളുമായി സമ്പർക്കം ഉള്ളവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ. ഇവിടേക്ക് പെതുജനങ്ങളും രോഗികളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രേഗികളുടെ സ്രവം പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കത്തിലുള്ള ഇരുപത്തി ഒന്നായിരം പേരുടെ സമ്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.
Content Highlights; malappuram district goes strict restrictions in view of rising covid cases