‘നിങ്ങൾക്ക് ഞങ്ങൾക്കെതിരെ ഒന്നും ചെയ്യാനാവില്ല’ തൂത്തുക്കൂടി കസ്റ്റടി മരണത്തിൽ വെല്ലുവിളിച്ച് പൊലീസുകാരൻ

തൂത്തുക്കൂടി കസ്റ്റടി മരണ കേസ് അട്ടിമറിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ട്. ജില്ലാ മജിസ്ട്രേറ്റിൻ്റെ റിപ്പോർട്ടിൽ നിന്നും ഇത് വ്യക്തമാകുന്നുവെന്ന് മദ്രാസ് ഹെെക്കോടതി പറഞ്ഞു. കസ്റ്റടി മരണത്തെ നിസാരവത്കരിച്ചുകൊണ്ടാണ് സംഭവത്തിൽ കോൺസ്റ്റബിൾ ഉൾപ്പെട്ട പെരുമാറിയതെന്നും മജിസ്ട്രേറ്റിൻ്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ‘നിങ്ങളെക്കൊണ്ട് ഞങ്ങൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റില്ല’ എന്ന് കോൺസ്റ്റബിൾ മഹാരാജൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കോൺസ്റ്റബിളിനേയും മദ്രാസ് ഹെെക്കോടതി വിളിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ ഇപ്പോഴുള്ള പൊലീസുകാരെ മാറ്റിയില്ലെങ്കിൽ സ്വതന്ത്രമായ അന്വേഷണം നടക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തൂത്തുകുടി ജില്ലയിലെ സാത്താൻകുളത്തെ മരവ്യാപാരിയായ ജയരാജനേയും മകൻ ഫെനിക്സിനെയും ലോക്ക്ഡൌൺ ലംഘിച്ചെന്ന് ആരോപിച്ച് വെളളിയാഴ്ചയാണ് പൊലീസ് കസ്റ്റടിയിലെടുക്കുന്നത്.

രണ്ടുദിവസം കസ്റ്റടിയിൽ വെച്ചതിന് ശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടർന്ന് ഇവരെ സബ് ജയിലിലേക്ക് അയച്ചു. ഉച്ചയോടെ ഫെനിക്സിന് നെഞ്ചുവേദന ഉണ്ടാവുകയും ആശുപത്രിയിൽ എത്തിയ്ക്കുകയുമായിരുന്നു. പിന്നീട് ജയരാജൻ്റെ ആരോഗ്യ നില വഷളാവുകയും മരിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് സ്റ്റേഷൻ എസ്.ഐയെ സ്ഥലം മാറ്റിയിട്ടുണ്ട്. 

content highlights: “You Can’t Do Anything To Us”: Cops In Father-Son Deaths Summoned

LEAVE A REPLY

Please enter your comment!
Please enter your name here