തമിഴ്‌നാട്ടില്‍ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; 6 മരണം, 17 പേര്‍ക്ക് പരിക്ക്

നെയ്‍വേലി: തമിഴ്നാട്ടിലെ നെയ്‍വേലിയിൽ ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി. അപകടത്തിൽ ആറ് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്ലാന്‍റിലെ സെക്കൻഡ് സ്റ്റേജ് ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിൽ ആറ് പേർ മരിച്ചെന്ന് കൂഡല്ലൂർ പോലീസ് സൂപ്രണ്ട് അഭിനവാണ് വ്യക്തമാക്കിയത്. അപകടത്തിൽ പരിക്കേറ്റവരെ എൻഎൽസി ലിഗ്നൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്ലാന്‍റിലുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. മെയ് മാസത്തിൽ നടന്ന അപകടത്തിൽ എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.

യൂണിറ്റിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്.

Content Highlight: 6 Death and 17 injured in Tamil Nadu Neyveli Lignite Plant Accident