കൊറോണ വൈറസിനെ ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്ന വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡിലെ കോണ്ഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മാന. പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക ഹിന്ദി വാർത്ത ചാനലിൽ നടന്ന സംവാദത്തിൽ പങ്കെടുക്കുമ്പോഴാണ് കോൺഗ്രസ് നേതാവ് പരാമർശം നടത്തിയത്. ഇതിനെതിരെ മാപ്പു പറയണമെന്ന് ആവശ്യപെട്ടു കൊണ്ടാണ് ബിജെപി രംഗത്തെത്തിയത്.
കോണ്ഗ്രസ് നേതാവ് സനാതന ധർമ്മത്തെ ലംഘിച്ചുവെന്നാണ് ചിലർ അഭിപ്രായപെട്ടത്. കൊറോണ കൃഷ്ണ എന്നീ രണ്ട് വാക്കുകളും ആരംഭിക്കുന്നത് ക എന്ന വാക്കിൽ നിന്നാണെന്നും അതുകൊണ്ടു തന്നെ കൊറോണയെ ലോകത്തെക്കയച്ചത് അദ്ദേഹമാണെന്നുമാണ് വ്യക്തമാണെന്നും സൂര്യകാന്ത് ധസ്മാന പറഞ്ഞത്. എന്നാൽ സനാധന ധർമ്മത്തിനും കൃഷ്ണനെതിരെയൊ ഒന്നും പറഞ്ഞിട്ടില്ലെന്ന് സൂര്യകാന്ത് വ്യക്തമാക്കി.
തൻ്റെ പ്രസ്താവനയെ പൂർണമായും ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും പ്രസ്താവന നടത്തുമ്പോൾ താൻ ഭഗവത് ഗീത ഉദ്ധരിച്ചുവെന്നും സൂര്യകാന്ത് അഭിപ്രായപെട്ടു. ‘ലോകത്തിൻ്റെ സൃഷ്ടാവും നശിപ്പിക്കുന്നതും കൃഷ്ണൻ തന്നെ. അവൻ്റെ ഇഷ്ടമില്ലാതെ ലോകത്തിൽ ഒന്നും സംഭവിക്കുകയില്ല. കൊറോണയെ ശ്രീകൃഷ്ണ ഭഗവാൻ അയച്ചതാണെന്നും അദ്ദേഹത്തിൻ്റെ ഇഷ്ട പ്രകാരം തന്നെ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നുമാണ് താൻ പറഞ്ഞതെന്ന്” അദ്ദേഹം വിശദീകരിച്ചു.
എന്നാൽ കോണ്ഗ്രസ് അത്രമാത്രം മാനസിക പാപ്പരത്തം ഉള്ളവരാണെന്ന് ഈ പ്രസ്താവനയിൽ നിന്നും മനസ്സിലാക്കാമെന്നും, അസുരനായ കൊറോണയെയും
കൃഷ്ണ ഭഗവാനെയും തമ്മിൽ താരതമ്യം ചെയ്തത് അപലപിക്കേണ്ട കാര്യമാണെന്നും അതുകൊണ്ട് കോൺഗ്രസ് നേതാവ് മാപ്പ് പറണമെന്നും ഉത്തരാഖണ്ഡിലെ ബിജെപി സ്റ്റേറ്റ് യൂണിറ്റ് വൈസ് പ്രസിഡൻ്റ് ദേവേന്ദ്ര ഭാസിൻ വ്യക്തമാക്കി. കൊറോണയും കോൺഗ്രസും തമ്മിൽ കൂട്ടിച്ചേർക്കുന്നതാണ് കുറച്ചു കൂടി നല്ലതെന്നും അദ്ധേഹം വ്യക്തമാക്കി.
Content Highlights; Uttarakhand Congress leader says ‘corona sent by Lord Krishna’, BJP demands apology over comparison