ചൈനയിൽ നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊർജ മന്ത്രി

India Will Not Import Power Equipment From China and Pakistan: Minister RK Singh

ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് ശേഷം ചൈനയിൽ നിന്നുള്ള വൈദ്യുതി വിതരണ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊർജ മന്ത്രി ആർ കെ സിങ് പറഞ്ഞു. സംസ്ഥാന ഊർജ മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഉപകരണങ്ങൾക്കായി ചൈനീസ് കമ്പനികൾക്ക് സംസ്ഥാനങ്ങൾ ഓർഡർ നൽകരുതെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയിൽ നിന്നുള്ള 21000 കോടി രൂപയുടേതുൾപെടെ 71000 കോടി രൂപയുടെ ഉപകരണങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും, ഒരു രാജ്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ച് കയറുമ്പോൾ ഇത്തരത്തിൽ വൻ തോതിൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഉൾകൊള്ളാൻ സാധിക്കില്ലെന്നും അദ്ധേഹം പറഞ്ഞു. അതു കൊണ്ട് ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും യാതൊന്നും സ്വീകരിക്കരുതെന്ന് അദ്ധേഹം ആവശ്യപെട്ടു.

ഇന്ത്യയുടെ വൈദ്യുത മേഖലയെ തന്നെ താറുമാറാക്കാൻ കഴിയുന്ന എന്തെങ്കിലും ഇറക്കുമതി ചെയ്യപ്പെടുന്നവയിൽ ഉണ്ടാകാമെന്നും ഇന്ത്യയിൽ തന്നെ ഉല്പാദിപ്പിക്കുകയും ലഭ്യമാകുകയും ചെയ്യുന്ന ടവർ ഉപകരണങ്ങളും ചാലകങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് മോശമാണെന്നും അദ്ധേഹം പറഞ്ഞു.

Content Highlights; India Will Not Import Power Equipment From China and Pakistan: Minister RK Singh