കൊറോണ വെെറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടനയോട് മാനദണ്ഡങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവേഷകർ

Coronavirus Is Airborne, Say, Scientists, Ask WHO To Revise Rules: Report

കൊറോണ വെെറസ് വായുവിലൂടെ പകരുമെന്ന് ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളിൽ  നിന്നുള്ള ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടുവെന്നും ന്യൂയോർക്ക് ടെെംസ് റിപ്പോർട്ട് ചെയ്തു. വെെറസ് ബാധിച്ചവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവത്തിലൂടെയാണ് മറ്റുള്ളവർക്ക് രോഗം പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ രോഗം വായുവിലൂടെ പരന്ന് മറ്റുള്ളവർ ശ്വാസമെടുക്കുമ്പോൾ ശരീരത്തിനുള്ളിൽ കടക്കുമെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ അടുത്ത ആഴ്ച ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിക്കുമെന്ന് ഗവേഷകർ അറിയിച്ചു.

എന്നാൽ വായുവിലൂടെ രോഗം പകരുമെന്നതിനുള്ള തെളിവുകൾ വസ്തുതാപരമായി ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി വായുവിലുടെയുള്ള രോഗവ്യാപന സാധ്യത പരിശോധിച്ച് വരികയാണെന്നും ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ വിഭാഗം ടെക്നിക്കൽ മേധാവി ഡോ. ബെൻഡേറ്റാ അല്ലെഗ്രാൻസി വ്യക്തമാക്കി. 

content highlights: Coronavirus Is Airborne, Say, Scientists, Ask WHO To Revise Rules: Report