ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രി

No community spread in India, says Health Minister Harsh Vardhan

ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. ചില പ്രദേങ്ങളിൽ രോഗവ്യാപനത്തിൻ്റെ തോത് കൂടുതലാണെങ്കിലും സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിതല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം രാജ്യത്ത് കൊവിഡ് മരണങ്ങൾ കുത്തനെ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 കൊവിഡ് കേസുകളും 487 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി. നിലവിൽ ചികിത്സയിലുള്ളത് 2,69,789 പേരാണ്. രാജ്യത്താകെ 4,76,377 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 62.08 ശതമാനമായി ഉയർന്നിട്ടുണ്ട്. 

content highlights: No community spread in India, says Health Minister Harsh Vardhan