കൊവിഡ് പ്രതിരോധത്തിൽ ‘ധാരാവി മോഡൽ’ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; ലോകത്തിന് തന്നെ മാതൃക

WHO Acknowledges Success of Dharavi Model in Arresting Covid-19 Spread, Says Testing & Tracing Key

കൊവിഡ് വ്യാപനമുണ്ടായ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കൃത്യമായ പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിച്ചും രോഗവ്യാപനം തടയാമെന്ന് ധാരാവി തെളിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ധാരാവിയിൽ വെള്ളിയാഴ്ച 12 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 2,359 കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തത്. 166 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,952 പേർ രോഗം ഭേദമായി ആശുപത്രി വിട്ടെന്നാണ് റിപ്പോർട്ട്.

ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി എന്നിവ ക്രിയാത്മകമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊവിഡിനെ നേരിടാം എന്ന് തെളിയിച്ചുകഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനൊം വ്യക്തമാക്കി. ടെസ്റ്റിങ്, ട്രേസിങ്, ഐസോലേഷൻ, ചികിത്സ എന്നി പ്രധാന മാർഗങ്ങളിലൂടെ ഈ പ്രദേശങ്ങൾ രോഗവ്യാപനവും പകർച്ചയും തടഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ജനസാന്ദ്രതയേറിയ ചേരിയായതിനാല്‍ സാമൂഹ്യ വ്യാപനം എന്ന ആശങ്ക ഉയരുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് മരണത്തിലും രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ഇവിടെയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

content highlights: WHO Acknowledges Success of Dharavi Model in Arresting Covid-19 Spread, Says Testing & Tracing Key