ഇന്ത്യയിലെ കൊറോണ വ്യാപനത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ഇന്ത്യയിൽ ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷമാണ് ദിവസവും പതിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങുന്നത്. ഒരോ 20 ദിവസം കഴിയുന്തോറും ഇന്ത്യയിൽ കൊവിഡ് കേസുകൾ ഇരട്ടിയ്ക്കുകയാണ്. ഇന്ത്യ ഒരു ആഗോള ഹോട്ട്സ്പോട്ടായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്ര ലോകത്തിൻ്റ വിലയിരുത്തൽ. എന്നാൽ കൊവിഡ് വ്യാപനത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ആശ്വാസം നൽകുന്ന കുറച്ചു വസ്തുതകൾ ഉണ്ട്.