84 നഴ്സുമാരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു; ഡൽഹി മജീദിയ ആശുപത്രിയിൽ പ്രതിഷേധം

majeedia hospital delhi nurses protest

ഡൽഹി മജീദിയ ആശുപത്രിയിൽ പ്രതിഷേധ പ്രകടനവുമായി നഴ്സുമാർ. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപെട്ട് സമരം ചെയ്ത 84 നഴ്സുമാരെ മാനേജ്മെൻ്റ് പിരിച്ച വിട്ട സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് നഴ്സുമാർ രംഗത്തെത്തിയത്. മലയാളികൾ ഉൾപെടെയുള്ളവരെയാണ് മാനേജ്മെൻ്റ് പിരിച്ചു വിട്ടത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് ഡൽഹി.

41820 കൊവിഡ് കേസുകളാണ് നിലവിൽ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർ തങ്ങൾക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പങ്ക് വെക്കുകയും, ശേഷം സൗകര്യങ്ങൾക്കായി സമരം ചെയ്യുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജോലിയിൽ നിന്നും പുറത്താക്കിയ നടപടിയെന്ന് നഴ്സുമാർ വ്യക്തമാക്കി.

Content Highlights; majeedia hospital delhi nurses protest