ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

“Not Going To Join The BJP,” Says Sachin Pilot

ബിജെപിൽ ചേരുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ തള്ളിയ അദ്ദേഹം താൻ ബിജെപിയിലേക്ക് ഇല്ലെന്നും പുതിയ പാർട്ടിക്ക് രൂപം നൽകാനാണ് തീരുമാനമെന്നും സച്ചിൻ വ്യക്തമാക്കി. പ്രഗതിശീൽ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. സിഎൽപി യോഗത്തിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ധേഹം അറിയിച്ചു.

തിങ്കളാഴ്ച നടക്കുന്ന ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുൾപെടെയുള്ള നിർണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. സച്ചിനും ഗെഹ്ലോട്ടും തമ്മിൽ അനുരജ്ഞനത്തിനുള്ള സാധ്യതയില്ലെന്ന് ഒരു ബിജെപി നേതാവും പ്രസ്താവിച്ചിരുന്നു. ബിജെപിയിലേക്ക് ഇല്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിരുന്നു എങ്കിലും മുഖ്യമന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ പോകാൻ തയ്യാറായോക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനു പകരം കേന്ദ്ര മന്ത്രി സ്ഥാനം ഓഫർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

Content Highlights; “Not Going To Join The BJP,” Says Sachin Pilot