കൊവിഡ് കാലത്ത് സമരം വേണ്ട, വിലക്കുമായി ഹൈക്കോടതി

high court bans protest during covid period

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സമരങ്ങൾക്ക് വിലക്ക് ഏർപെടുത്തി ഹൈക്കോടതി. പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശം കൃത്യമായി പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര മാർഗ നിർദേശം കൃത്യമായി പാലിക്കപെടുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

10 പേർ ചേർന്ന് പ്രതിഷേധിക്കാമെന്ന മാർഗനിർദേശം കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡങ്ങൾക്ക് എതിരാണെന്നും, മാനദണ്ഡം ലംഘിച്ചാൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളാണെന്നും കോടതി ഓർമ്മിപ്പിച്ചു. കൊവിഡ് കഴിയും വരെ സമരങ്ങൾക്ക് മൊറട്ടോറിയം വേണമെന്ന് പോലീസ് ഹൈക്കോടതിയിൽ ആവശ്യപെട്ടു.

എന്നാൽ പോലീസ് നിലപാടിൽ സർക്കാർ വിയോജിപ്പ് അറിയിച്ചു. ചീഫ് ജസ്റ്റിസ് ഉൾപെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊവിഡ് മഹാമാരിയുടെ കാലത്ത് നടത്തുന്ന സമരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഇത് തടയാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ

Content Highlights; high court bans protest during covid period