ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കോടി മുപ്പത്തിയൊൻപത് ലക്ഷത്തി നാൽപ്പത്തിയാറായിരത്തോളം ആളുകൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്. 8277741 പേരാണ് ഇതുവരെ രോഗ മുക്തരായിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരണപെട്ടവർ അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരമായി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 65000 ത്തിലധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3695025 ആയി. ബ്രസീലിൽ 43000 ത്തിലധികം ആളുകൾക്കും പുതിയതായി രോഗം ബാധിച്ചു.
ബ്രസീലിൽ 20 ലക്ഷം ആളുകൾക്കാണ് നിലവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിൽ 13000 ത്തിലധികം ആളുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയ്ക്കും ബ്രസീലിനും പിറകിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പത്ത് ലക്ഷത്തിലധികം രോഗ ബാധിതരാണ് ഇന്ത്യയിലുള്ളത്.
Content Highlights; Coronavirus cases in the world