കോവാക്സിൻ മനുഷ്യരിൽ പരീക്ഷിയ്ക്കാൻ എയിംസിൻ്റെ അനുമതി; പരീക്ഷണത്തിന് സന്നദ്ധരായവർക്ക് റെജിസ്റ്റർ ചെയ്യാം

AIIMS Panel Allows Human Trial Of India's First Coronavirus Vaccine

ഇന്ത്യയിൽ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ് അനുമതി നൽകി. തിങ്കളാഴ്ച മുതൽ ആരോഗ്യമുള്ള, സന്നദ്ധരായ ആളുകളിൽ കോവാക്സിൻ മരുന്നിൻ്റെ പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ്. കൊവിഡ് ബാധിച്ചിട്ടില്ലാത്ത 18നും 55നും ഇടയിൽ പ്രായമായവരിലാണ് മരുന്ന് പരീക്ഷണം നടത്തുന്നതെന്ന് എയിംസ് സെൻ്റർ ഫോർ കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. സഞ്ജയ് റായ് പറഞ്ഞു.

പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആരോഗ്യമുള്ള വ്യക്തികളെ എയിംസ് ക്ഷണിക്കുന്നുമുണ്ട്. Ctaiims.covid19@gmail.com എന്ന മെയില്‍ ഐഡിയിലോ 7428847499 എന്ന നമ്പറില്‍ എസ്എംഎസ് ആയോ ഫോണ്‍ വിളിച്ചോ സന്നദ്ധത അറിയിക്കാം.

എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് കോവാക്സിൻ്റെ പരീക്ഷണം നടത്താൻ ഐസിഎംആർ തിരഞ്ഞെടുത്തത്. ഐസിഎംആറുമായും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും സഹകരിച്ച് ഹെെദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. 

content highlights: AIIMS Panel Allows Human Trial Of India’s First Coronavirus Vaccine