കൊവിഡ് വാക്സിൻ പരീക്ഷണത്തിനൊപ്പം വിതരണ ചർച്ചകൾ കൂടി ആരംഭിച്ചതായി നീതി ആയോഗ് വ്യക്തമാക്കി. ഓക്സ്ഫഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടക്കും. രാജ്യത്ത് ഒരു ഡസനോളം കൊവിഡ് വാക്സിനുകളുടെ പരീക്ഷണമാണ് വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം വിജയിക്കുന്ന വാക്സിനുകളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച് വിപുലമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
പ്രായം, ആരോഗ്യനില, രോഗികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം, നൽകേണ്ട രീതി, വില തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ അറിയിച്ചു. ഇന്ത്യയിലെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ആദർ പൂന വാല പറഞ്ഞു. 100 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനാണ് ശ്രമം.
Content Highlights; India begins discussion on distribution of corona virus vaccine, Indigenous candidates also in race