രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്ന് ബിജെപി നേതാവ്

bjp mp says corona will be disrtoyed as soon as ram temple will built

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ കൊവിഡ് 19 ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗര്‍ മീന. രാജസ്ഥാനിലെ ദൌസയിൽ നിന്നുള്ള എംപിയാണ് ജസ്‌കൗര്‍. ഞങ്ങൾ ആത്മീയ ശക്തികളുടെ പിന്തുർച്ചക്കാരും വിശ്വാസികളുമാണെന്നും രാമക്ഷേത്രം നിർമ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്നുമാണ് ജസ്‌കൗര്‍ മീന പറഞ്ഞത്.

നേരത്തെ സമാന പരാമർശവുമായി മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വർ ശർമ്മയും രംഗത്തെത്തിയിരുന്നു. രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതോടെ കൊറോണ വൈറസിൻ്റെ അനസാനത്തിന് തുടക്കമാകുമെന്നായിുരുന്നു ശർമ്മ വ്യക്തമാക്കിയിരുന്നുത്. വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപെട്ട് ഇപ്പോൾ പുരോഗമിക്കുന്നത്.

Content Highlights; bjp mp says corona will be disrtoyed as soon as ram temple will built