ഡൽഹിയിലെ ലെെംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കും; ഗൗതം ഗംഭീർ

രാജ്യ തലസ്ഥാനത്തെ ലെെംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കാൻ ഒരുങ്ങി മുൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ന്യൂഡൽഹി ഗാസ്റ്റിൻ ബാസ്റ്റ്യൻ റോഡിലെ ലെെംഗിക തൊഴിലാളികളുടെ മക്കളെയാണ് ഏറ്റെടുക്കുന്നത്. പ്രായപൂർത്തിയാവാത്ത 25 കുട്ടികൾക്ക് സഹായം നൽകുമെന്നാണ് ഗൗതം ഗംഭീർ അറിയിച്ചിരിക്കുന്നത്. PAANKH എന്നു പേരു നൽകിയ സംരംഭത്തിൽ കുട്ടികൾക്ക് ആവശ്യമായ സ്കൂൾ ഫീസ്, യൂണിഫോമുകൾ, ഭക്ഷണം, കൌൺസിലിങ് ഉൾപ്പെടെയുള്ള മെഡിക്കൽ സഹായം തുടങ്ങിയ എല്ലാ ചെലവുകളും സംഘടനയുടെ നേതൃത്വത്തിൽ നൽകുമെന്ന് ഗംഭീർ മാധ്യമങ്ങളെ അറിയിച്ചു. 

രണ്ടാം ഘട്ടത്തിൽ കൂടുതൽ കുട്ടികളെ ഏറ്റെടുക്കുമെന്നും 5 മുതൽ 18 വരെയുളള പെൺകുട്ടികൾക്ക് സ്ഥിരമായി കൌൺസിലിങ് നൽകുമെന്നും ഗംഭീർ അറിയിച്ചു. ഇത്തരം കുട്ടികളെ സഹായിക്കാൻ ആളുകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായ ഗംഭീർ നിലവിൽ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. 

content highlights: BJP’s Gautam Gambhir Announces Plan To Help Daughters Of Sex Workers