ഗോമാംസം കടത്തിയെന്നു ആരോപിച്ച് യുവാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാഴ്ചക്കാരായി പൊലീസ്

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ഡൽഹിയിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. മേവാത്തിൽ നിന്നുള്ള ഇറച്ചി വിതരണക്കാരൻ ലുഖ്മാൻ എന്ന 25 കാരനാണ് ആക്രമണത്തിന് ഇരയായത്. ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന യുവാവിനെ ഗോരക്ഷാ സംഘം തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കിൽ വന്ന യുവാവിനെ വാഹനത്തിൽ ഗോമാംസമാണെന്ന് ആരോപിച്ച് ചുറ്റികകൊണ്ടും മാരകായുധങ്ങൾ കൊണ്ടും മർദിച്ച് അവശനാക്കി. പൊലീസ് അടക്കം നിരവധി പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും ആരും ഇടപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. ക്രൂര മർദ്ദനമേറ്റ ലുഖ്മാനെ പിന്നീട് പൊലീസ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പത്തോളം പേർ ഉൾപ്പെടുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. 

content highlights: Man Accused Of Carrying Beef Attacked With Hammer In Gurgaon, Cops Watch