ടിക്ക് ടോക്ക് നിരോധനത്തിൽ വിഷമിച്ചിരുന്നവർക്ക് ആശ്വാസമായി പുതിയ ഷോർട്ട് വീഡിയോ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം സ്റ്റുഡിയോ ഇനവേഷൻ പ്രൈ ലിമിറ്റഡ്. ടിക്ക് ടോക്കിന് പകരമായി ക്യൂ ടോക്ക് എന്ന ആപ്പാണ് പുതിയതായി കണ്ടുപിടിച്ചിരിക്കുന്നത്.
ടിക്ക് ടോക്കിനേക്കാൾ മികച്ച സേവനങ്ങൾ ഇതിൽ ലഭ്യമാകുമെന്നാണ് ഇവരുടെ അവകാശവാദം. 30 സെക്കൻ്റു മുതൽ 5 മിനിറ്റ് വരെയുള്ള വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഇപ്പോൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
പ്ലേ സ്റ്റോറിലെത്തി ദിവസങ്ങൾക്കുള്ളിൽ ആയിരത്തിലധികം ഡൌൺലോഡുകൾ നടന്നതായാണ് കമ്പനി വ്യക്തമാക്കുന്നത്. ടിക്ക് ടോക്കിൽ അവസരം നഷ്ടപെടുത്തുന്ന ഉപഭോക്താക്കളെ ആകർഷിച്ച് അടുത്ത ഘട്ടത്തിൽ രൂപവും ഭാവവും മാറുന്ന തരത്തിലേക്കാണ് ആപ്പിൻ്റെ ആശയം രൂപീകരിച്ചതെന്ന് സ്റ്റുഡുയോ ഇനവേഷൻ ചെയർമാൻ കെകെ രവീന്ദ്രൻ അഭിപ്രായപെട്ടു.
Content Highlights; q tok new short vedio app