കാശി, മധുര ക്ഷേത്ര നിർമ്മാണം എല്ലാ കാലത്തും ബിജെപി അജണ്ടയിലുള്ള കാര്യങ്ങളാണെന്ന് ബിജെപി നേതാവ് വിനയ് കത്യാർ. ഔട്ട് ലുക്കിന് നൽകിയ അഭിമുഖത്തിലാണ് വിനയ് കത്യാർ ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യ സൂചന മാത്രം, കാശിയും മധുരയും വരാനുണ്ടെന്ന സംഘപരിവാർ മുദ്രാവാക്യത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിനയ് കത്യാറുടെ പ്രതികരണം. കാശിയിലെയും മധുരയിലെയും ക്ഷേത്ര നിർമ്മാണം എന്നും അജണ്ഡയിലുണ്ടെന്നും ഇത് അത്ര എളുപ്പമല്ല, സമയമെടുത്ത് ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ധേഹം വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്, അല്ലാതെ കാശിക്കും മഥുരക്കുമല്ല എന്ന ചില ബിജെപി നേതാക്കളുടെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ അയോധ്യയിൽ ഓഗസ്റ്റ് 5 ന് പ്രധാന മന്ത്രി ശിലാസ്ഥാപനം നടത്തിയാൽ പിന്നെ ക്ഷേത്ര നിർമ്മാണം തുടങ്ങുകയാണല്ലോ എന്നായിരുന്നു വിനയ് കത്യാറുടെ പ്രതികരണം. അതോടെ കാശി, വിശ്വനാഥ ക്ഷേത്രം, മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രം എന്നീ ലക്ഷ്യങ്ങൾക്കായുള്ള ഒരുക്കം തുടങ്ങാമെന്നും കത്യാർ വ്യക്തമാക്കി.
കാശിയിലെ ഗ്യാൻവാപി മോസ്കും മഥുരയിലെ ഷാഹി ഇദ്ഗാഹും 91 ലെ പ്ലെയ്സ് ഓഫ് വർഷിപ്പ് ആക്ട് പ്രകാരം സംരക്ഷിക്കപ്പെട്ടതാണല്ലൊ എന്ന ചോദ്യത്തിന് സംരക്ഷിച്ചോട്ടെ, പക്ഷെ മോസ്കുകൾ അവിടെ നിന്നും നീക്കേണ്ടതുണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണമെന്നായിരുന്നു മറുപടി.
Content Highlights; After Ram Mandir, mobilisation for temple-building at Kashi and Mathura to gain momentum: BJP’s Vinay Katiyar