18 ലക്ഷവും കടന്ന് രാജ്യത്ത് കൊവിഡ് ബാധിതർ

Coronavirus cases in India cross 18 lakh mark; death toll at 38,135

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52927 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1803695 ആയി. 771 പേരാണ് ഒരു ദിവസത്തിനിടെ മരണപെട്ടത്. കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം 38135 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടിരിക്കുന്നത്.

1186203 പേർ കൊവിഡ് മുക്തമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിലധികം പുതിയ കേസുകളും ആന്ധ്രാപ്രദേശിൽ എണ്ണായിരത്തിലധികം കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ അയ്യായിരത്തിലധികം ആളുകൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

Content Highlights; Coronavirus cases in India cross 18 lakh mark; death toll at 38,135