പീഢന കേസിൽ ഇരയായ പെൺകുട്ടിയെ കൊണ്ട് കൈയ്യിൽ രാഖി കെട്ടിക്കണം; വിചിത്ര ജാമ്യ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി

Get Rakhi Tied By Woman You Molested: Madhya Pradesh High Court's Bail Condition For Man

പീഢന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാൻ വിചിത്ര ജാമ്യ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. പീഢന കേസിലെ പ്രതിയായ വിക്രം ബാഗിക്കാണ് കോടതി ഈ നിർദേശം നൽകിയത്. രക്ഷാ ബന്ധൻ ദിനത്തിൽ പരാതിക്കാരിയായ യുവതിയെ കൊണ്ട് കയ്യിൽ രാഖി കെട്ടിക്കണം, എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്യണം. എന്നാൽ മാത്രം ജാമ്യം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. രാഖി കെട്ടുമ്പോൾ സഹോദരൻ സഹോദരിക്ക് സമ്മാനം കൈമാറാറുണ്ട്. വിക്രമിൻ്റെ കാര്യത്തിൽ യുവതിക്ക് 11000 രൂപ സമ്മാനമായി നൽകണമെന്നാണ് കോടതിയുടെ നിർദേശം.

ജസ്റ്റിസ് രോഹിത് ആര്യയാണ് വിചിത്ര ഉത്തരവ് പുറപെടുവിച്ചത്. പ്രതി ഭാര്യക്കൊപ്പം പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ ഓഗസ്റ്റ് 3 ന് പകൽ 11 മണിക്ക് പരാതിക്കാരിയുടെ വീട്ടിൽ എത്തി മധുര പലഹാരങ്ങൾ നൽകുകയും രാഖി കെട്ടാൻ അപേക്ഷിക്കുകയും ചെയ്യണം. കൂടാതെ പരാതിക്കാരിയുടെ മകന് 5000 രൂപ നൽകണമെന്നും നിർദേശിച്ചു. 30 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഢിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിക്രമിനെതിരെ കേസെടുത്തിരിക്കുന്നത്

Content Highlights; Get Rakhi Tied By Woman You Molested: Madhya Pradesh High Court’s Bail Condition For Man