പാകിസ്താന്റെ പുതിയ ഭൂപടം; ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിന്റെ ഭാഗങ്ങളും ഭൂപടത്തില്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍, ലഡാക്ക്, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം രൂപപ്പെടുത്തി പാകിസ്താന്‍. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇന്ത്യ ഉന്നയിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് ജമ്മുകശ്മീര്‍, ലഡാക്ക്, പടിഞ്ഞാറന്‍ ഗുജറാത്തിലെ ചില ഭാഗങ്ങള്‍ എന്നിവല ഉള്‍പ്പെടുത്തി പാകിസ്താന്‍ ഭൂപടം പുറത്തിറക്കിയത്.

പാകിസ്താന്റെ നടപടി രാഷ്ട്രീയ ബുദ്ധി ശൂന്യതയാണെന്നാണ് ഇന്ത്യ സംഭവത്തോട് പ്രതികരിച്ചത്. ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പാകിസ്ഥാന്റെ നടപടി പരിഹാസ്യമാണെന്നും നിയമസാധുതയോ അന്താരാഷ്ട്ര സമ്മതിയോ ഇല്ലെന്നും അതിര്‍ത്തിയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പാകിസ്ഥാന്‍ പിന്തുണക്കുന്നതിന്റെ തെളിവാണിതെന്നും ഇന്ത്യ വ്യക്തമാക്കി.

എന്നാല്‍, പാകിസ്താന്‍ ക്യാബിനറ്റ് ഭൂപടം അംഗീകരിച്ചതായും, സ്‌കൂളുകളടക്കമുള്ള ഔദ്യോഗിക സ്ഥാപനങ്ങളില്‍ ഇനി മുതല്‍ പുതിയ ഭൂപടമായിരിക്കും ഉപയോഗിക്കുകയെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ പ്രദേശങ്ങളുള്‍പ്പെടുത്തി നേപ്പാളും പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു.

Content Highlight: Pakistan released new map including places from India