കുട്ടികൾ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ട്രംപിൻ്റെ വീഡിയോ; ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്

Facebook Deletes Trump Post Claiming Children are 'Almost Immune' to Covid-19

കുട്ടികളെ കൊവിഡ് പ്രതിരോധിക്കുമെന്ന ട്രംപിൻ്റെ വീഡിയോ ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്. പോളിസിക്ക് വിരുദ്ധമായി തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്തത്. ഫോക്സ് ചാനലിന് ട്രംപ് നൽകിയ അഭിമുഖമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ വീഡിയോയിലാണ് കുട്ടികൾ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ട്രംപ് പറയുന്നത്.

ഈ വീഡിയോയിൽ തെറ്റായ അവകാശ വാദങ്ങൾ ഉൾപ്പെടുന്നുവെന്നും കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തങ്ങളുടെ നയങ്ങൾക്ക് എതിരാണെന്നും ഫേസ്ബുക്ക് പോളിസി വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ അറിയിച്ചു. ഇതാദ്യമായാണ് ട്രംപിൻ്റെ പോസ്റ്റ് പൂര്‍ണ്ണമായി ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നത്. നേരത്തെ ഇത്തരത്തിലുള്ള പോസ്റ്റുകൾ ലേബല്‍ ചെയ്യുകയായിരുന്നു ഫേസ്ബുക്ക് ചെയ്തിരുന്നത്. 

content highlights: Facebook Deletes Trump Post Claiming Children are ‘Almost Immune’ to Covid-19