ബെയ്‌റൂട്ട് സ്‌ഫോടനം: തമിഴ്‌നാടിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കസ്റ്റംസ്

ചെന്നൈ: കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ തമിഴ്‌നാടിനും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ചെന്നൈ തുറമുഖ കസ്റ്റംസ്. 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് ബെയ്‌റൂട്ടില്‍ സ്‌ഫോടനം ഉണ്ടായതെന്ന പ്രധാനമന്ത്രി ഹസന്‍ ദിയാബിന്റെ സ്ഥിരീകരണത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. ചെന്നൈ തുറമുഖ കസ്റ്റംസ് വെയര്‍ഹൗസില്‍ 2015 സെപ്റ്റംബര്‍ മുതല്‍ 740 ടണ്‍ അമോണിയം നൈട്രേറ്റ് ചരക്കാണ് കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചെന്നൈ തുറമുഖ കസ്റ്റംസ് വെയര്‍ഹൗസില്‍ 2015 സെപ്റ്റംബര്‍ മുതല്‍ 740 ടണ്‍ അമോണിയം നൈട്രേറ്റ് ചരക്കാണ് കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ബെയ്റൂട്ട് സ്ഫോടനത്തിന് ശേഷം ഏറ്റവുമധികം അപകടസാധ്യതയുള്ളത് ചെന്നൈ തുറമുഖത്താണ്. അമോണിയം നൈട്രേറ്റ് എത്രയും വേഗം മാറ്റാനുള്ള വഴികള്‍ പരിശോധിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിഎംകെ നേതാവ് രാമദാസും ചെന്നൈ തുറമുഖത്തെ അപകട സാധ്യതയെക്കുറിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

1884ലെ എക്‌സ്പ്ലോസീവ് ആക്ട് പ്രകാരം 2011 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ അമോണിയം നൈട്രേറ്റ് ഒരു സ്‌ഫോടകവസ്തുവായി പ്രഖ്യാപിച്ചിരുന്നു.

Content Highlight: After Beirut accident, alert given to Tamil Nadu