മേപ്പാടി: വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് 2 വീടുകള്‍ക്ക് തകര്‍ന്നു. ആളപായമില്ലെങ്കിലും സമീപത്തെ ഇരുമ്പുപാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് 6 വീട്ടുകാര്‍ പ്രദേശത്ത് കുടുങ്ങി. ഇവര്‍ ഏകദേശം 21 പേര്‍ ഉണ്ടാകുമെന്നാണ് നിഗമനം. ഇവിടെ നിന്ന് 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
റാണിമല ഭാഗത്ത് വനത്തിലാണ് ഉരുള്‍പൊട്ടിയത്. തുര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരങ്ങള്‍ ഒഴുകി വന്ന് ഇരുമ്പ് പാലത്തില്‍ തടഞ്ഞു നിന്നതിനാല്‍ വെള്ളം കരകവിഞ്ഞൊഴുകി വന്നാണ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്. ശക്തമായ മഴ തുടരുന്നതിനാല്‍ അപകട ഭീഷണിയില്‍ തന്നെയാണ് ഈ ഭാഗം.
സ്ഥലത്ത് നിരവധി വീടുകള്‍ ഉണ്ടായിരുന്നെങ്കിലും മണ്ണിടിച്ചില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാര്‍ മാറി താമസിച്ചത് മൂലം വന്‍ അപകടം ഒഴിവായി. മൊസൂര്‍-മുത്തങ്ങ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിട്ടുള്ളതിനാല്‍ ഇതുവഴിയുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍ ,ലോഡ്ജിംഗ് ഹൗസ്, ഹോട്ടല്‍സ് & റിസോര്‍ട്സ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: Wayanad Flood Meppadi Muthanga Mysore Road