സുശാന്ത് സിങിൻ്റെ മരണം- മാധ്യമങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കുമുള്ള പങ്ക്

Sushant Singh Rajput

സിനിമയിലെ തൻ്റെ കഥാപാത്രങ്ങൾ പോലെ തന്നെ വളരെ അസാധാരണമായ ജീവിതം നയിച്ച ആളായിരുന്നു സുശാന്ത് സിങ് രജ്പുത്. കേട്ടിരിക്കാൻ രസമുള്ള ഒരു ‘ഫെയറി ടെയിൽ’ പോലെ ലളിതമായ ഒരു ജീവിതത്തിൽ നിന്ന് ബോളിവുഡിലെ മുൻ നിര നായകന്മാരൊടൊപ്പം സ്ഥാനം പിടിച്ച സുശാന്ത് എന്ന അഭിനയ പ്രതിഭ 34ാം വയസിൽ ജൂൺ 14ന് ജീവിതം അവസാനിപ്പിച്ചു. അദ്ദേഹത്തിൻ്റെ അത്മഹത്യ ലക്ഷക്കണക്കിന് ആൾക്കാരെയാണ് മനോവിഷമത്തിലാക്കിയത്.

Bollywood in shock over Sushant Singh Rajput's death- The New ...

ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്ര സംസ്ഥാനമായ ബിഹാറിലാണ് സുശാന്ത് വളർന്നത്. ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച സുശാന്തിന് തൻ്റെ ഭാവി സുരക്ഷിതമാക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച എൻജീനീയറിംഗ് കോളേജിൽ പഠിക്കേണ്ടത് അനിവാര്യമായിരുന്നു. പക്ഷെ ആഭിനയം ആണ് തൻ്റെ യഥാർത്ഥ കഴിവെന്ന് തിരിച്ചറിഞ്ഞ നിമിഷം പഠനം മതിയാക്കി മുംബെെയിലേക്ക് യാത്ര തിരിച്ച സുശാന്ത് സിംഗിന് പിന്നീട് അങ്ങോട്ട് ഒരുപാട് കഷ്ടപെടേണ്ടിവന്നു. സിനിമയിലും ടെലിവിഷൻ പരിപാടികളിലും ചെറിയ ചെറിയ വേഷകൾ കെകാര്യം ചെയ്തുകൊണ്ട് നിലനിൽപ്പിന് ആവശ്യമായ പണം കണ്ടെത്തി. വർഷങ്ങളായി തിയേറ്ററുകളുടെ പിന്നാപുറങ്ങളിൽ ജോലിചെയ്തുവന്നിരുന്ന സുശാന്തിൻ്റെ ഒരു ടിവി ഷോ ഹിറ്റാകുന്നതോടെയാണ് ജീവിതം മാറിമറിയുന്നത്.

യുവാക്കളായ ഒരുപാട് പേരുടെ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്ന ജീവിതമായതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിൻ്റെ മരണവും വലിയ നഷ്ടമായി മാറിയത്. അതുകൊണ്ടാണ് സുശാന്തിൻ്റെ കരിയർ, സാമ്പത്തിക സ്ഥിതി, ബന്ധങ്ങൾ, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇടം പിടിക്കുന്നത്. അദ്ദേഹത്തിൻ്റെ കുടുംബവും സുഹൃത്തുകളും പാചകക്കാരും ഡോക്ടന്മാരും മനേജറുമൊക്കെ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നത്.

Sushant Singh Rajputബോളിവുഡിലെ സുശാന്തിൻ്റെ വളർച്ച അവിടെ കാലങ്ങളായി അടക്കി ഭരിച്ചുകൊണ്ടിരുന്ന അഭിനേതാക്കൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നും സുശാന്തിനെ നിരന്തരം ഇവർ വേട്ടയാടികൊണ്ടിരുന്നുവെന്നും അദ്ദേഹത്തിൻ്റെ മരണശേഷം റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമ മേഖലയിൽ ഉള്ളവർ തന്നെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ ചൂണ്ടിക്കാട്ടി രംഗത്തുവന്നു. ഗോഡ്ഫാദർ ഉള്ളവർക്ക് മാത്രമെ സിനിമയിൽ നിലനിൽപ്പുള്ളു എന്ന ചർച്ചകൾക്കുവരെ സുശാന്തിൻ്റെ മരണം വഴിവെച്ചു. സുശാന്തിൻ്റെ സിനിമങ്ങൾ പുറത്തിറക്കാൻ കഴിയാത്ത രീതിയിൽ സ്വജനപക്ഷപാതം വളർന്നുവെന്ന് സിനിമാലോകം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. മുംബെെ പൊലീസിൻ്റെ നേതൃത്വത്തിൽ സിനിമ മേഖലയിലെ 50തോളം പേരെയാണ് ചോദ്യം ചെയ്തത്. സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനെതിരേയും ആരോപണം ഉയർന്നു. പിന്നീട് സുശാന്തിൻ്റെ കാമുകിയായ റിയ ചക്രവർത്തിയ്ക്കെതിരേയും അന്വേഷണം തിരിഞ്ഞു. റിയ ചക്രവർത്തി സുശാന്തിൻ്റെ കയ്യിൽ നിന്നും നിരന്തരം പണം തട്ടിയെന്ന് കാണിച്ച് അദ്ദേഹത്തിൻ്റെ അച്ഛൻ ബിഹാർ പൊലീസിൽ കേസ് കൊടുത്തു. പിന്നീട് റിയ ചക്രവർത്തിയിൽ ഊന്നിയുള്ള ചർച്ചകളായിരുന്നു മാധ്യമങ്ങളിൽ.

Director Sanjay Leela Bhansali
Director Sanjay Leela Bhansali

സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് പല വിലയിരുത്തലുകളും മാധ്യമങ്ങൾ നടത്തികഴിഞ്ഞിരിക്കുന്നു. സംശയാസ്പദമായ മരണമാണ് സുശാന്തിന് സംഭവിച്ചതെന്ന് ഒരു കൂട്ടരും, റിയ ചക്രവർത്തിയും സിനിമയിലെ സ്വജനപക്ഷപാതവും ചേർന്ന് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് മറ്റ് മാധ്യമങ്ങളും ആരോപിച്ചു. അദ്ദേഹത്തെ ബാങ്ക് അകൌണ്ട് ചോർന്നുവെന്നും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വാർത്തകൾ വന്നു.

സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതത്തിന് ശേഷം പീന്നീട് ഏറെ ചർച്ചകൾക്ക് വഴിവെച്ചത് മാനസിക ആരോഗ്യത്തെ സംബന്ധിച്ചാണ്. ഇന്ത്യയിൽ ഒട്ടും അഡ്രസ് ചെയ്യാത്തതും ബോളിവുഡിൽ വർഷങ്ങളായി തെറ്റായ രീതിയിൽ ചിത്രീകരിച്ചു വന്നിരുന്നതുമായ വിഷയമായിരുന്നു മാനസിക ആരോഗ്യം. വിഷാദ രോഗത്തിന് പിടിയിലായിരിക്കുന്ന വ്യക്തിയ്ക്ക് സന്തോഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് സുശാന്ത് കുടുംബത്തോടൊപ്പമുള്ള ചിരിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് സുശാന്ത് ഇൻ്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങൾ പരസ്യപ്പെടുത്തിയ മാധ്യമങ്ങളുടെ പ്രവൃത്തിയെ മുംബെെ പൊലീസ് വരെ വിമർശിച്ചിരുന്നു. ഇത്തരം വാർത്തകൾ കേൾക്കുന്ന യുവാക്കളെ ഇത് സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

Congress party leaders in Bihar holding up letters demanding a CBI probeബിഹാറിലെ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് വിഷയമാക്കാൻ സുശാന്തിൻ്റെ മരണം കാരണമായി. സുശാന്തിൻ്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് പറഞ്ഞ നിരവധി രാഷ്ട്രീയ പാർട്ടിക്കാർ രംഗത്തുവന്നു. ബിഹാർ മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. സുശാന്ത് താമസിച്ചിരുന്ന സ്ഥലമായ മുംബെെയിലെ പൊലീസും അന്വേഷണം നടത്തി വരികയാണ്. ബിഹാറിലേയും മുംബെെയിലേയും അന്വേഷണ ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരം ഒരു മത്സരമാണ് നടക്കുന്നത്. അന്വേഷണത്തിനായി മുംബെെയിലെത്തിയ ബിഹാർ പൊലീസിനെ നിർബന്ധിത ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ഒരു നടപടി.

അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും സുശാന്തിൻ്റെ മരണം മുതലെടുക്കുന്നതാണ് നാം കണ്ടുവരുന്നത്. കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിൽ സുശാന്തിൻ്റെ മരണകാരണം ഉടൻ തന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. അതുവരെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഒരു മരണത്തെ ഇങ്ങനെ മോശമായി ചിത്രീകരിക്കരുത്. അത് സുശാന്തിൻ്റെ കുടുംബത്തോടും ലക്ഷക്കണക്കിന് വരുന്ന ആരാധകരോടും ചെയ്യുന്ന നീതികേടാണ്.

content highlights: Sushant Singh Rajput: Mystery around Bollywood star’s death