ബുദ്ധൻ ഇന്ത്യക്കാരനാണെന്ന വിദേശകാരമന്ത്രി എസ് ജയശങ്കറിൻ്റെ പരാമർശത്തിനെതിരെ നേപ്പാൾ രംഗത്ത്. ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണ് ജയശങ്കറിൻ്റെ പരാമർശമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മഹാത്മാ ഗാന്ധിയും ഗൌതമ ബുദ്ധനും ഇന്ത്യക്കാരാണ് എന്നായിരുന്നു വിദേശകാര്യമന്ത്രിയായ എസ് ജയശങ്കറിൻ്റെ പ്രസ്താവന.
നേപ്പാളിലെ ലുംബിനിയിലാണ് ബുദ്ധൻ ജനിച്ചതെന്ന് ചരിത്രപരമായ തെളിവുകളുണ്ടെന്ന് നേപ്പാൾ പറഞ്ഞു. 2014ൽ നരേന്ദ്രമോദിയും നേപ്പാൾ സന്ദർശനത്തിൽ ഈക്കാര്യം പറഞ്ഞിരുന്നുവെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.സംഭവം വിവാദമായതോടെ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ബുദ്ധൻ്റെ പെെതൃകത്തിൻ്റെ പങ്ക് തങ്ങൾക്കുമുണ്ട് എന്നാണ് പറഞ്ഞതെന്നും ബുദ്ധൻ ജനിച്ചത് ലുംബിനിയിലാണെന്നതിൽ സംശയമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിലെ മുന്‍ ചീഫ് സെക്രട്ടറി ലീലാ മണി പൗണ്ഡ്യാലും പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. വെറുതെ അവകാശപ്പെട്ടതു കൊണ്ടു മാത്രം ബുദ്ധൻ്റെ പൈതൃകം കിട്ടില്ലെന്ന് ലീല വ്യക്തമാക്കി.
content highlights: Nepal strongly objects to S Jaishankar’s reference to Buddha as Indian, MEA issues clarification