ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ; ആശംസകളറിയിച്ച് ജോ ബൈഡന്‍

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയും. നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല ഹാരിസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജ. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെ കമലക്ക് ആശംസകളറിയിച്ചു.

രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തെന്ന് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ജോ ബൈഡനെ പ്രസിഡന്റ് ആക്കുന്നതില്‍ തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് കമലയും പ്രതികരിച്ചു. അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും കമല ട്വിറ്ററില്‍ പ്രതികരിച്ചു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വംശജ കൂടിയാണ് കമല ഹാരിസ്. തുടക്കത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

Content Highlight: Indian-Origin Kamala Harris Democrats’ Pick For US Vice-President Post