കൊവിഡ് വ്യാപനം നേരിടാൻ സമഗ്ര പദ്ധതികളുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

Joe Biden launches 100 days mask challenge makes quarantine mandatory for people entering us

കൊവിഡ് വ്യാപനം തടയുന്നതിനായി സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകളാണ് ബൈഡൻ പുറപെടുവിച്ചിരിക്കുന്നത്. കോവിഡ് വെല്ലുവിളി നേരിടാനായി യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കുകയാണ് ജോ ബൈഡന്‍. കോവിഡ് പ്രതിസന്ധി മറികടക്കാൻ 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതി ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചു.

100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍‌ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍ , ബസ് യാത്രകളിലും മാസ്ക് നിര്‍ബന്ധമാക്കി. വാക്സിന്‍ നിര്‍മാണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കും. 100 ദിവസത്തിനുള്ളില്‍ സ്കൂളുകള്‍ തുറക്കും തുടങ്ങിയ നിര്‍ണായക ഉത്തരവുകളാണ് ബൈഡന്‍ പുറപ്പെടുവിച്ചത്.

അതേസമയം ട്രംപ് ഭരണകൂടം സമാഹരിച്ച കൊവിഡ് വിവരങ്ങൾ അപര്യാപ്തമാണെന്ന് ബൈഡൻ കുറ്റപെടുത്തി. രാഷ്ട്രീയമായല്ല ശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകാനുദ്ദേശിതക്കുന്നതെന്നും ബൈഡന്‍‌ പറഞ്ഞു.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ബൈഡന്‍ ഇന്ന് ടെലഫോണില്‍ സംസാരിക്കും.

Content Highlights; Joe Biden launches 100 days mask challenge makes quarantine mandatory for people entering us