മുസ്ലിം രാജ്യത്ത് നിന്നുളള യാത്രക്കാരെ പിന്തുണച്ച ജോ ബൈഡന് പിന്തുണയുമായി അറബ് ലോകം

GCC welcomes Bidens decision

വിവിധ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കിയ ജോ ബൈഡന്റെ തീരുമാനത്തെ പിന്തുണച്ച് അറബ്, മുസ്ലിം ലോകം. ട്രംപ് ഏർപെടുത്തിയ വംശീയ വിവേചനം കലർന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യമാണ് ബൈഡൻ അധികാരമേറ്റ ഉടൻ നടപ്പാക്കിയിരുന്നത്.

ഏഴ് മുസ്‍ലിം രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര വിലക്കി 2017ൽ ട്രംപ് നടപ്പാക്കിയ നിയമ നിർമാണമാണ് ബൈഡൻ പിൻവലിച്ചത്. അറബ്, മുസ്ലിം ലോകവുമായി ആത്മബന്ധം സ്ഥാപിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ബൈഡൻ ഭരണകൂടത്തിന്റഎ വിലയിരുത്തൽ. ഇറാൻ, ലിബിയ, സോമാലിയ, ഇറാഖ്, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങൾ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

അറബ് ലീഗുൾപ്പെടെയുളള കൂട്ടായ്മകളും ബൈഡന്റെ നല്ല ചുവടുവെപ്പായാണ് തീരുമാനത്തെ കാണുന്നത്. ഫലസ്തീൻ സമൂഹത്തിന് ദോഷം ചെയ്യുന്ന ട്രംപ് കൈക്കൊണ്ട നടപടികളും പിൻവലിക്കണം എന്നാണ് അറബ് ലോകം ആവശ്യപ്പെടുന്നത്. സൗദി അറബ്യ, കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്ക് നവീന ആയുധങ്ങൾ കൈമാറുന്നതു സംബന്ധിച്ച് ബൈഡൻ ഭരണകൂടത്തിെൻറെ നിലപാടും നിർണായകമായിരിക്കും.

Content Highlights; GCC welcomes Bidens decision