സാങ്കേതിക വിദ്യകള്‍ മനുഷ്യന്റെ വികസനത്തിനൊപ്പം തന്നെ കുതിച്ചതോടെ ബഹിരാകാശവും ഗ്രഹങ്ങളുമെല്ലാം മനുഷ്യന്റെ നിരീക്ഷണത്തിലായി. ബഹിരാകാശത്ത് നിന്നുള്ള നിരവധി ആകര്‍ഷണീയമായ ചിത്രങ്ങളും വീഡിയോകളും ബഹിരാകാശ സഞ്ചാരികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നതും പതിവായി. അങ്ങനെ വളരെ സുന്ദരിയായി കാണപ്പെട്ട ഗാലപഗോസ് ദ്വീപിന്റെ ചിത്രങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ക്രിസ്സ് കാസ്സിഡി ട്വിറ്ററിലൂടെ പങ്കു വെച്ചത്.
‘ഗാലപഗോസ് ദ്വീപുകളിലൂടെയുള്ള യാത്രയില്‍ പകര്‍ത്തിയ മനോഹരമായ ദൃശ്യ’മെന്ന അടിക്കുറിപ്പോടെയാണ് കാസ്സിഡി ചിത്രങ്ങള്‍ പങ്കുവെച്ചത്. നിലവില്‍ ഇദ്ദേഹം അന്ത്ാര്ഷ്ട്ര ബഹിരാകാശ നിലയത്തിലാണ് താമസം.
ഇക്വഡോറിന്റെ ഭാഗമായ, പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം അഗ്നി പര്‍വ്വതങ്ങളുടെ രൂപ സാദൃശ്യമുള്ള ഗാലപഗോസ് ദ്വീപുകളുടെ അതിശയകരമായ ചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്.
Beautiful pass over the Galapagos Islands today! pic.twitter.com/kvOAvvFmC8
— Chris Cassidy (@Astro_SEAL) August 10, 2020
Content Highlight: NASA astronaut shares stunning pictures of Galapagos Islands from space