ബെയ്റൂട്ടിലെ ഇരട്ട സ്ഥോടനത്തിന് പിന്നാലെ സ്ഥോടനത്തിന് കാരണമായ അമോണിയം നെെട്രേറ്റിൻ്റെ സംഭരണവുമായി ബന്ധപ്പെട്ട് ആഗോളപരമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിലായി ഖനനത്തിന് ആവശ്യമായ സ്ഥോടക വസ്തുവായി അമോണിയം നെെട്രേറ്റ് ഉപയോഗിക്കുന്നുണ്ട്. ഈ രാസവസ്തു സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതാണ്. കൂടാതെ ഇവ ഉപയോഗിച്ച് ബോംബുകൾ നിർമ്മിക്കാൻ സാധ്യതയുള്ളതിനാൽ അമോണിയം നെെട്രേറ്റ് സംഭരിച്ചുവെച്ചിരിക്കുന്ന സ്ഥലങ്ങളും രഹസ്യമായി സൂക്ഷിക്കാറുണ്ട്. അമോണിയം നെെട്രേറ്റ് അത് ആയിരിക്കുന്ന അവസ്ഥയിൽ അപകടകരമായ പദാർത്ഥം അല്ലെന്നും ഓയിൽ പോലെയുള്ള വസ്തുക്കളുമായി കൂടികലരുമ്പോഴാണ് സ്ഥോടനാത്മകമാകുന്നതെന്നും ഇൻ്റർനാഷണൽ കാർഗോ ഹാൻഡ്ലിംഗ് കോർഡിനേഷൻ അസോസിയേഷൻ മേധാവി റിച്ചാർഡ് ബ്രോ വ്യക്തമാക്കിയിരുന്നു. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി അമോണിയം നെെട്രേറ്റ് വലിയ തോതിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ
ചെന്നെെയിൽ നിന്ന് 20 കിലോമിറ്റോർ അകലെ ആളുകൾ താമസിക്കുന്ന പ്രദേശത്തു നിന്ന് 700 മീറ്റർ മാറി 740 ടൺ അമോണിയം നെെട്രേറ്റ് 37 കണ്ടെയ്നറുകളിലായി സംഭരിച്ചിരുന്നു. 5 വർഷത്തോളമായി തമിഴ്നാട് സർക്കാരും ഈ കമ്പനിയും തമ്മിൽ സംഭരണവുമായി ബന്ധപ്പെട്ട് നിയമ യുദ്ധത്തിലായിരുന്നു. കാർഷിക ആവശ്യത്തിനാണെന്ന് കാണിച്ചാണ് ദക്ഷിണ കൊറിയയിൽ നിന്നും 2015ൽ കമ്പനി അമോണിയം നെെട്രേറ്റ് ഇറക്കുമതി ചെയ്തത്. തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിൽ കമ്പനിയുടെ ലെെസൻസ് അസാധുവായതാണെന്നും സ്വകാര്യ വ്യക്തികൾക്കും ഖനനത്തിനായി സ്വകാര്യ കമ്പനികൾക്കും അമോണിയം നെെട്രേറ്റ് മറിച്ചുവിൽക്കുന്നുവെന്നും കണ്ടെത്തി. 2015 ലെ വെള്ളപ്പൊക്കത്തിൽ വളരെ കുറച്ച് അമോണിയം നെെട്രേറ്റ് ഉപയോഗിച്ചിരുന്നു. ബാക്കിയുള്ള 697 ടൺ അമോണിയം നെെട്രേറ്റ് പിന്നീട് തെലങ്കാനയിലേക്ക് ലേലത്തിന് നൽകുകയാണുണ്ടായത്.
യെമൻ
യെമനിലെ ഏദൻ തുറമുഖത്ത് 100 കണ്ടെയ്നറുകളിൽ അമോണിയം നെെട്രേറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്ന മാധ്യമ വാർത്തയെ തുടർന്നാണ് യെമൻ അറ്റോർണി ജനറൽ അന്വേഷണത്തിന് ഉത്തരവിടുന്നത്. മൂന്നു വർഷം മുമ്പ് ഇവിടെ ഇറക്കുമതി ചെയ്ത അമോണിയം നെെട്രേറ്റ് ആണ് ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് യുൻ ഗവൺമെൻ്റിൻ്റെ പിന്തുണയോടെ സൌദി സേന പിടിച്ചെടുക്കുകയുമാണ് ഉണ്ടായത്. ഏദൻ ഗവർണറായ താരിഖ് സൽമാൻ പറഞ്ഞത് തുറമുഖത്ത് 130 കണ്ടെയ്നറുകളിലായി സൂക്ഷിച്ചിരിക്കുന്ന 4900 ടൺ അമോണിയം നെെട്രേറ്റിൻ്റെ സംഭരണത്തിൽ അവിടെ വിന്യസിച്ചിരിക്കുന്ന സേനകൾക്ക് പൂർണ ഉത്തരവാദിത്വം ഉണ്ട് എന്നായിരുന്നു. എന്നാൽ കൃഷിക്ക് വളമായി ഉപയോഗിക്കുന്ന ഓർഗാനിക് യൂറിയ സംഭരിക്കാനാണ് ഇവിടുത്തെ കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതെന്നാണ് യെമൻ ഗൽഫ് ഓഫ് ഏദൻ പോർട്സ് കോർപറേഷൻ പറഞ്ഞത്. ഇവ സൂക്ഷിക്കുന്നതിൽ വിലക്കില്ലെന്നും സ്ഥോടനാത്മകം അല്ലെന്നുമായിരുന്നു സർക്കാർ പ്രതികരണം.
ഇറാഖ്
തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും സ്ഫോടനത്തിന് സാധ്യതയുള്ള വസ്തുക്കൾ ഉണ്ടെന്നുള്ള സൂചനയെ തുടർന്ന് ഇറാഖ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അമോണിയം നെെട്രേറ്റ് കണ്ടെത്തി. ഇറാഖ് പ്രതിരോധ മന്ത്രാലയത്തിൻ്റെ മിലിറ്ററി എൻജീനീയറിംഗ് ഡയറക്ടരേറ്റ് വിഭാഗം ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്ന് അമോണിയം നെെട്രേറ്റ് മിലിറ്ററി എൻജീനീയറിംഗ് ഡയറക്ടരേറ്റിൻ്റെ വെയർ ഹൌസുകളിലേക്ക് സുരക്ഷിതമായി എത്തിച്ചതായി ആഗസ്റ്റ് 9ന് സെെനീക ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു.
ആസ്ട്രേലിയ
ബെയ്റൂട്ടിലെ സ്ഥോടനത്തിന് മുമ്പ് തന്നെ ആസ്ട്രേലിയയിലെ സൌത്ത് വെയിലിലേയും ന്യൂകാസ്റ്റിലിലേയും ആളുകൾ നഗരത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംഭരിച്ചിരുന്ന അമോണിയം നെെട്രേറ്റിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഉടൻ തന്നെ ഇവിടെ നിന്ന് മാറ്റണമെന്നും അല്ലെങ്കിൽ അമോണിയം നെെട്രേറ്റിൻ്റെ തോത് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഖനന വ്യവസായത്തിൻ സ്ഥോടക വസ്തുക്കൾ നൽകിവരുന്ന കമ്പനിയായ ഒറിക അന്ന് പറഞ്ഞത് അഗ്നി പ്രതിരോധ ശേഷിയുള്ള സുരക്ഷിതമായ സ്ഥലത്താണ് ഇവ ശേഖരിച്ചിരിക്കുന്നത് എന്നായിരുന്നു. എന്നാൽ തൊഴിൽ സ്ഥലങ്ങളിലെ സുരക്ഷ നിരിക്ഷണ കേന്ദ്രത്തിൻ്റെ പഠന റിപ്പോർട്ടിൽ പ്രദേശത്തെ സ്ഫോടന സാധ്യതയുള്ള 170 സ്ഥലങ്ങളിലായി അമോണിയം നെെട്രേറ്റ് സൂക്ഷിച്ചിരുന്നു എന്ന് കണ്ടെത്തി.
യുകെ തുറമുഖങ്ങൾ
ഇമ്മിംഗ്ഹാം, ലിങ്കൺഷയർ, ഹമ്പർ മേഖലയിലെ ചില പ്രദേശങ്ങളിൽ അമോണിയം നെെട്രേറ്റ് ശേഖരണം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ നിയന്ത്രിക്കുന്ന അസോസിയേറ്റഡ് ബ്രിട്ടീഷ് പോർട്ട് (ABP) കർശന നിയന്ത്രണങ്ങളിലൂടെ കൃത്യമായ രീതിയിൽ സംഭരിച്ചിട്ടുണ്ടെന്നും സുരക്ഷിതമായി കെെകാര്യം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
content highlights: Beirut explosion, Where else is ammonium nitrate being stored?