ബെയ്റൂട്ട് സ്ഫോടനത്തിൻ്റെ ആഘാതം വ്യക്തമാക്കുന്ന മാപ്പ് പുറത്തു വിട്ട് നാസ

NASA releases map showing the impact of Beirut blast

ഓഗസ്റ്റ് 4 ന് ലെബനിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ 2700 ടൺ അമേണിയം നൈട്രേറ്റ് പൊട്ടിതെറിച്ചുണ്ടായ വൻ സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്ത് വിട്ട് നാസ. സ്ഫോടനത്തിൽ 170 ലധികം ആളുകളാണ് മരണപെട്ടത്. 3000 ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സിംഗപ്പൂരിലെ എർത്ത് ഒബ്സർവേറ്ററിയുമായി സഹകരിച്ച് നാസയുടെ അഡ്വാൻസ്ഡ് റാപ്പിഡ് ഇമേജിങ് ആൻഡ് അനാലിസിസ്(ARIA) ടീം ശേഖരിച്ച സാറ്റലൈറ്റ്- ഡിറൈവ്ഡ് അപ്പർച്ചർ റഡാർ ഡാറ്റയാണ് മാപ്പ് നിർമ്മിക്കാനായി ഉപയോഗിച്ചത്.

ചിത്രത്തിൽ ചുവപ്പ് നിറത്തിൽ കാണുന്ന സ്ഥലങ്ങളിലെല്ലാം സ്ഫോടനത്തിൻ്റെ ആഘാതം കൂടുതൽ സംഭവിച്ചിട്ടുള്ളതും, ഓറഞ്ച് നിറത്തിൽ കാണുന്ന സ്ഥലങ്ങളിലെല്ലാം തീവ്രത കുറഞ്ഞതും മഞ്ഞ നിറത്തിലുള്ള പ്രദേശങ്ങളിൽ തീവ്രത വളരെ കുറഞ്ഞ പ്രദേശങ്ങളുമാണ്. ഈ മാപ്പിലൂടെ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ സ്ഥലങ്ങൾ മനസ്സിലാക്കാനും സാധിക്കും. നഗരത്തിലെ തുറമുഖത്തോടു ചേർന്നാണ് 2700 ടൺ അമേണിയം നൈട്രേറ്റ് പൊട്ടിതെറിയുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതം 240 കിലോമീറ്റർ ദൂരം വരെയുണ്ടായിരുന്നു.

Content Highlights; NASA releases map showing the impact of Beirut blast