ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഇരുണ്ട ദിനം; പ്രശാന്ത് ഭൂഷണെതിരായ സുപ്രീം കോടതി വിധിയെ വിമർശിച്ച് രാമചന്ദ്ര ഗുഹ

Ramachandra Guha against on supreme court judgment of Prashant Bhushan

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യകേസിൽ കുറ്റക്കാരനാണെന്ന സുപ്രീം കോടതി വിധിയെ വിമർശിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഇരുണ്ട ദിനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ നടപടികളിലൂടെ സുപ്രീം കോടതി സ്വയം താഴുകയും ജനാധിപത്യ ഭരണത്തെ താഴ്ത്തുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു. 

 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയേയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതിനെ തുടർന്ന് ഭൂഷണെതിരെ കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ഭൂഷൺ കുറ്റക്കാരനാണെന്നാണ് ഇപ്പോൾ കോടതി വിധിച്ചിരിക്കുന്നത്. പ്രശാന്ത് ഭൂഷൻ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും അദ്ദേഹത്തിനെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനിൽക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.  

content highlights: Ramachandra Guha against on supreme court judgment of Prashant Bhushan