രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; എട്ടു ദിവസത്തിനിടെ ഇന്ത്യയിൽ അഞ്ചു ലക്ഷം പേർക്ക് കൊവിഡ്

India sees over 65,000 coronavirus cases, around 1,000 deaths in a day, overall tally tops 25.2 lakh

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 65,002 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25,26,193 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 996 പേരാണ്. ഇതോടെ ആകെ മരണം 49,036 ആയി ഉയർന്നു. 18,08,937 പേർക്ക് രോഗം ഭേദമായി. നിലവിൽ 6,68,220 പേരാണ് ചികിത്സയിലുള്ളത്. 

എട്ടു ദിവസം കൊണ്ട് ഇന്ത്യയിൽ അഞ്ചു ലക്ഷം രോഗികളാണുണ്ടായത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്കയേയും ബ്രസീലിനെയും മറികടന്നിരിക്കുകയാണ് ഇന്ത്യ. മഹാരാഷ്ട്രയിൽ രോഗ വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ മാത്രം ഇവിടെ 12,608 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽ 7,908 പേർക്കും തമിഴ്നാട്ടിൽ 5890 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

content highlights: India sees over 65,000 coronavirus cases, around 1,000 deaths in a day, overall tally tops 25.2 lakh