ഭക്ഷ്യ വസ്തുക്കൾക്ക് കടുത്ത ക്ഷാമം; വളർത്തു പട്ടികളെ കൈമാറാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

Kim Jong-un orders North Koreans to hand over pet dogs — so they can be used as meat

ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തു പട്ടികളെയും കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ. ചോസൺലിബോ എന്ന പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് സാഹചര്യത്തിൽ കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് വിചിത്രമായ ഉത്തരവുമായി കിം ജോങ് ഉൻ രംഗത്തെത്തിയത്. രാജ്യത്ത് ഏതൊക്കെ വീടുകളിലാണ് വളർത്തു പട്ടികൾ ഉള്ളതെന്ന കാര്യം രഹസ്യ പോലീസു വഴി കിം മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ പട്ടികളെ വളർത്തുന്നവർക്ക് ഒന്നുകിൽ സ്വമേധയാ വിട്ടു നൽകാം, അല്ലെങ്കിൽ കിംമിൻ്റെ പോലീസ് ബലം പ്രയോഗിച്ച് അവയെ കൊണ്ടു പോകും.

ഇങ്ങനെ പിടിക്കപെടുന്ന നായ്ക്കളെ ഒന്നുകിൽ ഗവണമെന്റ് മൃഗശാലകളിലേക്കൊ അല്ലെങ്കിൽ തലസ്ഥാനത്തെ പട്ടിയിറച്ചി വിളമ്പുന്ന പ്രീമിയം റസ്റ്റോറൻ്റുകളിലേക്കൊ കൈമാറും. കഴിഞ്ഞ മാസം മുതലേ പട്ടികളെ വളർത്തുക എന്ന ‘നികൃഷ്ടമായ’, ‘പാശ്ചാത്യ ബൂർഷ്വാ’ പ്രവണത നിരോധിക്കാനൊരുകയാണെന്ന തരത്തിലുള്ള വിവരങ്ങൾ അനൌദ്യോഗികമായി പുറത്തു വരുന്നുണ്ടായിരുന്നു. മുതലാളിത്തം അടിച്ചേൽപ്പിക്കുന്ന ഉപഭോഗസംസ്കാരം രാജ്യത്ത് വേരുറപ്പിക്കുന്നത് തടയുമെന്നാണ് കിം കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത്. കൂടാതെ പട്ടികളെ വളർത്തുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ വെറുക്കപെട്ട ലക്ഷണങ്ങളിൽ ഒന്നായി പ്രഖ്യാപിക്കുകയും ചെയ്തു.

Content Highlights; Kim Jong-un orders North Koreans to hand over pet dogs — so they can be used as meat