ചെറുപ്പക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

WHO warns young people are emerging as the main spreaders of the coronavirus

ചെറുപ്പക്കാരുടെ ഇടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് 19ൻ്റെ രണ്ടാം ഘട്ടത്തിൽ രോഗബാധിതരാകുന്നത് യുവാക്കളാണ്. ഇവർ രോഗവ്യാപനത്തിനും കാരണക്കാരാകുന്നുവെന്നും ലോകരോഗ്യ സംഘടന വ്യക്തമാക്കി. ചെറുപ്പക്കാർക്ക് രോഗബാധ ഉണ്ടാകുന്നുവെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇവർ പ്രായമായവരോട് ഇടപഴകുന്നതിനാൽ അപകടസാധ്യത വർധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 

ഫെബ്രുവരി 24 മുതൽ ജൂലെെ 24 വരെ നടത്തിയ പഠനത്തിൽ 20 മുതൽ 40 വയസുവരെയുള്ളവർക്ക് കൊവിഡ് വ്യാപകമായി ബാധിക്കുന്നുണ്ടെന്നും ഇവർ വലിയ തോതിലുള്ള രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നും കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയ, ഫിലിപ്പീൻസ് എന്നിവടങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ കൊവിഡ് സ്ഥിരീകരിച്ചത് നാൽപത് വയസിൽ താഴെ പ്രായമുള്ളവർക്കാണ്. ജപ്പാനിൽ അടുത്തക്കാലത്ത് രോഗം സ്ഥിരീകരിച്ചവരിൽ 65 ശതമാനവും 40 വയസിന് താഴെയുള്ളവരാണ്. 

content highlights: WHO warns young people are emerging as the main spreaders of the coronavirus