അസം തെരഞ്ഞെടുപ്പിൽ രജ്ഞൻ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന് തരുൺ ഗൊഗോയ്

Ex-CJI Ranjan Gogoi may be BJP’s Assam CM candidate: Tarun Gogoi

അസം തെരഞ്ഞെടുപ്പിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ്. ബിജെപി സ്ഥാനാർത്ഥിയായി രജ്ഞൻ ഗൊഗോയിയെ പരിഗണിക്കുന്നുണ്ടെന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും, ഗൊഗോയിയുടെ കാര്യത്തിൽ അയോധ്യ വിധിയിൽ ബിജെപി വളരെ സന്തോഷത്തിലാണ്, അതു കൊണ്ട് തന്നെ ഘട്ടം ഘട്ടമായി ഗൊഗോയ് രാഷ്ട്രീയത്തിലിറങ്ങുമെന്നും ഇതിൻ്റെ ആദ്യപടിയാണ് രാജ്യസഭാംഗത്വമെന്നും തരുൺ ഗൊഗോയ് പറഞ്ഞു.

അദ്ദേഹത്തിന് വളരെ എളുപത്തിൽ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനൊ ആകാൻ കഴിയുമായിരുന്നിട്ടും എംപി സ്ഥാനം നിരസിക്കാതിരുന്നത് രാഷ്ട്രീയത്തിൽ ആഗ്രഹമുള്ളതു കൊണ്ടാണെന്നും, അതു കൊണ്ടാണ് രാജ്യ സഭാംഗത്വം സ്വീകരിച്ചതെന്നും തരുൺ ഗൊഗോയ് ആരോപിച്ചു. അസമിൽ വിശാല സഖ്യം രൂപികരിക്കുമെന്നും തരുൺ ഗൊഗോയ് പറഞ്ഞു.

Content Highlights; Ex-CJI Ranjan Gogoi may be BJP’s Assam CM candidate: Tarun Gogoi