തിരുവനന്തപുരം: മസ്ജിദുകളില്‍ നല്‍കാനായി കൊണ്ടുവന്ന ഖുര്‍ആന്‍ കോപ്പികള്‍ യുഎഇ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കുമെന്ന് മന്ത്രി കെടി ജലീല്‍. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട രാജ്യങ്ങളെയാണ് അറിയിക്കേണ്ടതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെടി ജലീല്‍ പറയുന്നു.
കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ഒരു തെറ്റും എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടില്ല. ചെയ്യാത്ത തെറ്റിന്റെ പേരില്‍ മരിക്കേണ്ടി വന്നാല്‍ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്ന പ്രശ്നമേയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
എല്ലാ വർഷങ്ങളിലും യു.എ.ഇ എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത്…
Gepostet von Dr KT Jaleel am Samstag, 22. August 2020
Content Highlight: K T Jaleel on Allegations against him