ചെെനയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ സെെനിക നടപടി ഉണ്ടായേക്കും; ബിപിൻ റാവത്ത്

Military option on the table if talks fail: Rawat on China 

അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു സെെനവും തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ സെെനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് ബിപിൻ റാവത്ത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ സെെനിക, നയതന്ത്ര തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നെങ്കിലും അതിർത്തി പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് സെെനിക നടപടി ഉണ്ടായേക്കുമെന്ന സൂചന ബിപിൻ റാവത്ത് നൽകുന്നത്. 

ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സെെനീക നടപടിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ലഡാക്കിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ-ചൈന അതിർത്തിയിൽ ഏപ്രിൽ മാസത്തിലുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാൻ ചൈന തയ്യാറാകണമെന്ന ആവശ്യം കഴിഞ്ഞ ആഴ്ചയിലെ നയതന്ത്ര ചർച്ചയിലും മുന്നോട്ട് വെച്ചിരുന്നു. ലഡാക്കിലെ സ്ഥിതി പുനസ്ഥാപിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തുടങ്ങിയവർ എല്ലാത്തരത്തിലുമുള്ള ചർച്ചകളും നടത്തി വരികയാണ്. 

content highlights: Military option on the table if talks fail: Rawat on China