മുൻ ഐപിഎസ് ഓഫീസർ കെ അണ്ണാമലെ ബിജെപിയിൽ ചേർന്നു. കർണാടകയിലുട നീളം സിങ്കം എന്ന പേരിൽ പ്രശസ്തനായ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം. വർഷങ്ങളോളം കർണാടകയിൽ സേവനമനുഷ്ടിച്ച അണ്ണാമലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനാണ് താൽപര്യമെന്ന് പറഞ്ഞ് 2014 നാണ് ജോലിയിൽ നിന്ന് രാജി വെക്കുന്നത്. ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജെപി നദ്ധയുടെ സാന്നിധ്യത്തിൽ 39 കാരനായ അണ്ണാമലെ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ബിജെപി ഒരു ദേശീയ പാർട്ടിയാണെന്നും, താൻ ഒരു ദേശീയ വാദിയാണെന്നും തമിഴ്നാടിനു പുതിയ ദിശയും കാഴ്ചപാടും നൽകാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും, അതു കൊണ്ടാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും അംഗത്വം സ്വീകരിക്കുന്നതിനു മുൻപ് അണ്ണാമലെ വ്യക്തമാക്കി. ജോലിയിൽ നിന്നും രാജി വെച്ചതിനു ശേഷം കോയമ്പത്തൂരിലെയും കരൂരിലെയും കർഷകർക്കായി ഒരു സംഘടന കൂടി അദ്ദേഹം രൂപീകരിച്ചിരുന്നു.
Content Highlights; BJP has been misrepresented in the State: Annamalai